ട്വിറ്റര്‍ എം ഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞു

ട്വിറ്റര്‍ എം ഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞു. ഹര്‍ജിയിലെ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്ന് കോടതി അറിയിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന വിഡിയോ പ്രചരിപ്പിച്ചതിനെതിരെയുള്ള കേസിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടി. ജൂണ്‍ 29 വരെ മനീഷ് മഹേശ്വരിക്കെതിരെ നടപടി പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

യു പി ഗാസിയാബാദില്‍ പ്രായമായ മുസ്ലിം വയോധികനു നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നു വിളിക്കാന്‍ നിര്‍ബന്ധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററില്‍ പ്രചരിച്ചു, എന്നാല്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയാറായില്ലെന്നും ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News