തിരുവനന്തപുരത്ത് 1,248 പേർക്കും തൃശ്ശൂര്‍ ജില്ലയില്‍ 1025 പേര്‍ക്കും കൂടി കൊവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,248 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,718 പേർ രോഗമുക്തരായി. 9.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,156 പേർ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,169 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ നാലു പേർ ആരോഗ്യ പ്രവർത്തകരാണ്.പുതുതായി 3,012 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.

3,812 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 42,545 ആയി.

തൃശ്ശൂർ ജില്ലയിൽ 1025 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1185 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,036 ആണ്.

തൃശ്ശൂർ സ്വദേശികളായ 115 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,66,285 ആണ്. 2,55,665 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.17% ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News