ജുഡീഷ്യൽ കമ്മീഷനെതിരെ ഇ ഡി ഹൈക്കോടതിയെ സമീപിച്ചു

മുഖ്യമന്ത്രിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷനെതിരെ ഇ ഡി ഹൈക്കോടതിയെ സമീപിച്ചു.കമ്മീഷൻ്റെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

കേന്ദ്ര ഏജൻസിക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലന്നാണ് ഇ ഡി യുടെ വാദം.അതിനാൽ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് അസാധുവാക്കണം.

മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയാണ് കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയതെന്നും ജുഡീഷ്യൽ കമ്മീഷനെ
സർക്കാർ നിയോഗിച്ചത് സ്വർണ്ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here