ഓൺലൈൻ മദ്യ വിതരണക്കാർ വഞ്ചിച്ചെന്ന് ബോളിവുഡ് നടി ഷബാന ആസ്മി

ഓൺലൈൻ മദ്യ വിതരണക്കാർ വഞ്ചിച്ചെന്ന് ബോളിവുഡ് നടി ഷബാന ആസ്മി.തനിക്ക് ഓൺലൈനിൽ മദ്യം വാങ്ങുമ്പോഴുണ്ടായ ദുരനുഭവമാണ് ഷബാന ആസ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ലിവിംഗ് ലിക്വിഡ്സ് എന്ന ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമാണ് നടിയെ കബളിപ്പിച്ചതായി പറയുന്നത്. മുൻ‌കൂർ പണമടച്ച് ദിവസങ്ങൾ കഴിഞ്ഞും മദ്യം കിട്ടിയില്ലെന്ന് മാത്രമല്ല ഫോൺ ചെയ്താൽ മറുപടിയും ലഭിക്കാതെ വന്നതാണ് നടിയെ ചൊടിപ്പിച്ചത്. ഇതോടെയാണ് ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

പണമടച്ച ബാങ്കിന്റെ വിശദാംശങ്ങൾ അടക്കം ട്വീറ്റ് ചെയ്തു കൊണ്ടാണ് താൻ വഞ്ചിക്കപ്പെട്ടെന്നും ഇത്തരം ചതിക്കുഴിയിൽ പെടാതെ ജാഗ്രത പാലിക്കണമെന്നും ഷബാന മുന്നറിയിപ്പ് നൽകിയത്.

നിരവധി പേർ പൊലീസിൽ പരാതി നൽകണമെന്ന് നടിയെ ഉപദേശിച്ചു.നഗരത്തിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമല്ലെന്നും ചിലർ പ്രതികരിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് അന്ധേരിയിലെ ജെബി നഗറിലെ ഒരു വൈൻ ഷോപ്പിൽ നിന്ന് മദ്യത്തിന് ഓർഡർ നൽകിയ അന്ധേരിയിലെ ഒരു മുതിർന്ന പൗരന് നഷ്ടപ്പെട്ടത് 68,000 രൂപയായിരുന്നു.

നഗരത്തിൽ മഹാമാരിക്കാലത്ത് ഓൺലൈൻ കച്ചവടങ്ങൾക്ക് വലിയ വിപണിയാണ് തുറന്നത്. ഇതോടെ സൈബർ തട്ടിപ്പുകളും തല പൊക്കാൻ തുടങ്ങി. ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് വിശ്വസനീയമായ വെബ്‌സൈറ്റുകളിൽ നിന്നും അപ്ലിക്കേഷനുകളിൽ നിന്നുമുള്ള ഫോൺ നമ്പറുകളും മറ്റ് വിശദാംശങ്ങളും പരിശോധിക്കണമെന്ന് മുംബൈ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News