കൊവിഡ് വാർഡിൽ സേവന സന്നദ്ധരായി ദമ്പതികളും

നാദാപുരം ഗവ.താലൂക്ക് ആശുപത്രി കൊവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിലെ കൊവിഡ് വാർഡിൽ സന്നദ്ധ സേവനമനുഷ്ഠിക്കാൻ യുവ ദമ്പതികളും.പുറമേരി വിലാതപുരം സ്വദേശി മഠത്തിൽ വിജേഷും ഭാര്യ അശ്വതിയുമാണ് കൊവിഡ് രോഗികൾക്ക് സഹായമായി ആശുപത്രിയിൽ ജോലി ചെയ്തത്.

പ്രവാസിയായ വിജേഷ് നാട്ടിൽ വന്നതിനു ശേഷം പുറമേരിയിലെ പഞ്ചായത് കൊവിഡ് സെന്ററിൽ ഡ്രൈവറായും, നാട്ടിലെ ആർ.ആർ ടി പ്രവർത്തനങ്ങളിലും സജീവമാണ്. കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും , അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യാനും മുൻ നിരയിലുണ്ട് വിജേഷ്.

നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിൽ കൊവിഡ് ട്രീറ്റ്മെൻ്റ് സെൻ്റർ ആരംഭിച്ചത് മുതൽ എ കണാരൻ ചാരിറ്റബിൾ ട്രസ്റ്റ് വളണ്ടിയർമാർ കൊവിഡ് രോഗികൾക്ക് സഹായമായി രംഗത്തുണ്ട്. ഓരോ ദിവസവും രണ്ട് പേർ വീതമാണ് ആശുപത്രിയിൽ സഹായമായി പ്രവർത്തിച്ച് വരുന്നത്.

കഴിഞ്ഞ ദിവസം വനിതാ വാർഡ് മെമ്പർമാരായ ടി ലീനയും ,പി കെ രോഷ്നയും പ്രവർത്തിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ദമ്പതികൾ രംഗത്തെത്തിയത്.കൊവിഡ് വാർഡിൽ കഴിഞ്ഞ ഒന്നര മാസത്തോളമായി വളണ്ടിയർ സേവനം ചെയ്യുന്നത് ട്രസ്റ്റ് വളണ്ടിയർമാരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News