എം.എൽ.എ നിങ്ങളോടൊപ്പം ‘ ആദ്യ പരിപാടി കോട്ടൂർ പഞ്ചായത്തിൽ

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിന് കെ.എം.സച്ചിൻ ദേവ് എം.എൽ.എയുടെ നേതൃത്വത്വത്തിൽ നടത്തുന്ന ‘ എം.എൽ.എ നിങ്ങളോടൊപ്പം’ പരിപാടി ആദ്യം കോട്ടൂർ പഞ്ചായത്തിൽ സംഘടിപ്പിക്കുന്നു.

എല്ലാ പഞ്ചായത്തിലും ഒരു കേന്ദ്രത്തിൽ രണ്ട് മണിക്കൂർ സമയം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിവേദനമായി സ്വീകരിക്കുകയും തുടർ നടപടി സ്വീകരിക്കുകയു ചെയ്യും.ചികിൽസാ ധനസഹായത്തിൻ്റെ അപേക്ഷകളും സ്വീകരിക്കും.

കോട്ടൂരിൽ ജൂൺ 28നാണ് പരിപാടി. കൂട്ടാലിട സാംസ്കാരിക നിലയത്തിൽ രാവിലെ 11 മുതൽ ഒരുമണിവരെ പരാതികൾ പരിഗണിക്കും. ഇതേ ദിവസം വൈകിട്ട് മൂന്നു മുതൽ അഞ്ച് വരെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആളുകൾക്കായി പഞ്ചായത്ത് ഹാളിലും പരാതികൾ പരിഗണിക്കും. 29 ന് രാവിലെ 11 മുതൽ ഒരു മണിവരെ കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിലും മൂന്ന് മുതൽ അഞ്ച് മണിവരെ കായണ്ണ പഞ്ചായത്ത് ഹാളിലും പരിപാടി നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News