രാജ്യദ്രോഹക്കേസ്: ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ

ലക്ഷദ്വീപ് പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും .കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കേസിലാണ് നാളെ അന്തിമ വിധി പറയുന്നത്.

കേന്ദ്ര സർക്കാരിൻ്റെ ശക്തമായ എതിർപ്പ് തള്ളി ഐഷയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്താലും ജാമ്യം അനുവദിക്കണം എന്നും കോടതി വ്യക്തമാക്കിയിരുന്നു.താൻ രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടില്ലന്നും സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്നും ഐഷ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ വിമർശനമല്ല വിദ്വേഷ പ്രചരണമാണ് ഐഷ നടത്തിയത് എന്നാണ് ലക്ഷദ്വീപ് പൊലീസിൻ്റെ വാദം. കേസിൽ മൂന്ന് തവണ ചോദ്യം ചെയ്ത ശേഷം ഐഷയെ വിട്ടയച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യഹർജിയിൽ വിധി ഐഷയ്ക്ക് എതിരായാൽ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്യാനും കടുത്ത നടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്. മുൻകൂർ ജാമ്യത്തെ എതിർത്ത ലക്ഷദ്വീപ് ഭരണകൂടം , ഐഷ ക്വാറൻ്റെൻ ലംഘിച്ചു എന്ന പുതിയൊരു ആരോപണം കൂടി കോടതിയെ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News