ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ ഓൺലൈൻ പ്ലാറ്റ്ഫോമായി പ്രഖ്യാപിച്ചു

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ ഓൺലൈൻ പ്ലാറ്റ്ഫോമായി പ്രഖ്യാപിക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വി ശശി എം എൽ എ അധ്യക്ഷൻ ആയിരുന്നു.

വിദ്യാർത്ഥികൾ രാജ്യത്തിന്റെ സ്വത്താണെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.കൊവിഡ് കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നടക്കാത്ത വിധം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നു.ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് കേരളം പുതിയ വഴി തെളിക്കുകയാണ്.എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാർ. പൊതുസമൂഹത്തിന്റെ പിന്തുണ ഈ പ്രവർത്തനങ്ങൾക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ 13 പൊതുവിദ്യാലയങ്ങളും 3 എം ജി എൽ സികളും ആണ് ഉള്ളത്. ഇവിടങ്ങളിൽ 3949 വിദ്യാർത്ഥികൾ പഠിക്കുന്നു.പഞ്ചായത്തിലെ മുഴുവൻ കുട്ടികളേയും ഓൺലൈൻ പഠന സൗകര്യത്തിലേക്ക് എത്തിക്കാൻ പഞ്ചായത്ത് ഭരണസമിതി
നേതൃത്വം നൽകുകയാണ്.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത 102 കുട്ടികളേയാണ് ആറ്റിങ്ങൽ ബി ആർ സി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.അവർക്കെല്ലാം പഠനസൗകര്യം എത്തിക്കാൻ ഗ്രാമ പഞ്ചായത്തിനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News