യു എ ഇയുടെ പത്തുവർഷത്തെ ഗോൾഡൻ വിസ മലയാളി വനിതാ ആയുർവേദ ഡോക്ടർക്ക്

മലയാളി വനിതാ ആയുർവേദ ഡോക്ടർക്ക് യു എ ഇയുടെ പത്തുവർഷത്തെ ഗോൾഡൻ വിസ. ദുബൈയിലെ ഡോ. ജസ്നാസ് ആയുർവേദ ക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ ഡോ. ജസ്ന ജമാലിനാണ് ദുബൈ ജി ഡി ആർ എഫ് എ അധികൃതർ ഗോൾഡൻ വിസ നൽകി ആദരിച്ചത്.

വിദേശത്ത് ആയുർവേദ ചികിൽസാ രീതിക്ക് കൂടി ലഭിച്ച അംഗീകാരമാണ് തന്റെ നേട്ടമെന്ന് ഡോ. ജസ്ന പറഞ്ഞു.ദുബൈയിലെ ആർക്കിടെക്ട് തൃശൂർ എങ്കക്കാട് സ്വദേശി ഷാജു ഖാദറിന്റെ ഭാര്യയാണ്.

തൃപ്പൂണിത്തുറ ഗവ. ആയൂർവേദ മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ജസ്ന 12 വർഷത്തിലേറെയായി ദുബൈയിൽ ആയുർവേദ ചികിൽസാ രംഗത്ത് സജീവമാണ്.തൃശൂർ എടത്തിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലിൽ ജമാലൂദ്ദീന്റെയും റഷീദയുടെയും മകളാണ്.വിവിധ മേഖലകളിലെ വിദഗ്ധർക്കും നിക്ഷേപകർക്കും ഉന്നതവിജയം നേടുന്ന വിദ്യാർഥികൾക്കുമാണ് യു എ ഇ പത്തുവർഷത്തെ ഗോൾഡൻ വിസ നൽകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News