ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ 9844 കേസുകൾ സ്ഥിരീകരിച്ചു.197 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

തമിഴ്നാട്ടിൽ 6162 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 155 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.കർണാടകയിൽ 3979 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്,138 മരണവും സ്ഥിരീകരിച്ചു.

ദില്ലിയിൽ 109 കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തു.ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.14% മായി കുറഞ്ഞു.ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകൾ 1767 ആയി ചുരുങ്ങി.

രാജ്യത്ത് കഴിഞ്ഞ ദിവസം 54 ലക്ഷത്തോളം വാക്‌സിൻ വിതരണം ചെയ്തു.വിദേശ രാജ്യങ്ങളിലേയ്ക്ക് പോകേണ്ട യാത്രക്കാർക്കും വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്കും വിദേശത്തേക്ക് പോകാൻ ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്‌സിനുകൾ സ്വീകരിക്കണമെന്ന സാഹചര്യത്തിൽ, രാജ്യത്ത് വിതരണം ചെയ്യുന്ന കോ വാക്സിന് ലോകാരോഗ്യസംഘടന അംഗീകാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തെഴുതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News