മഹാരാഷ്ട്രയിൽ 9,844 പുതിയ കേസുകൾ; ഇളവുകൾ അവലോകനം ചെയ്യുമെന്ന് സർക്കാർ

മഹാരാഷ്ട്രയിൽ 9,844 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.രോഗബാധിതരുടെ എണ്ണം 57,62,661 ആയി വർദ്ധിച്ചു.197 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ സംസ്ഥാനത്ത് ആകെ മരണസംഖ്യ 1,19,859 ആയി.

നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,21,767 ആയി. 9,371 രോഗികളെ ഡിസ്ചാർജ് ചെയ്തു.സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.93 ശതമാനമായി ഉയർന്നു. മരണനിരക്ക് നിലവിൽ 2% ആണ്.മുംബൈയിൽ പുതിയ 733 കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് കേസുകളിലുണ്ടായ ക്രമാതീതമായ വർദ്ധനവ് കണ്ടുപിടിക്കുന്നതിനായി അൺലോക്ക് ഇളവുകൾ അവലോകനം ചെയ്യണമെന്നും ആവശ്യമെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരണമെന്നും മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു.സാധ്യമായ മൂന്നാം തരംഗത്തിന് തയ്യാറെടുക്കാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയിൽ പതിനായിരത്തിലധികം കേസുകളും മുംബൈയിൽ 30 ശതമാനം കേസുകളുടെ വർദ്ധനവും റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച സംസ്ഥാനത്ത് 10,066 കേസുകളും മുംബൈയിൽ 864 കേസുകളും റിപ്പോർട്ട് ചെയ്തു.ജൂൺ 4 ന് ശേഷം ഏറ്റവും ഉയർന്ന കേസാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ സംസ്ഥാനത്ത് കണ്ടെത്തിയ ഡെൽറ്റ പ്ലസ് വേരിയന്റ് കേസുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel