ഉമ്മന്‍ചാണ്ടി നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ഹൈക്കമാൻഡ് തീരുമാനങ്ങളിൽ അതൃപ്തി നിലനിൽക്കെ ഉമ്മൻചാണ്ടി നാളെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ സ്ഥാനത്തുനിന്നും നീക്കിയതിലടക്കമുള്ള അതൃപ്തികൾ നിലനിൽക്കെ നേരത്തെ രമേശ് ചെന്നിത്തലയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിന് പിറകെയാണ് ഉമ്മൻചാണ്ടിയോട് കൂടിക്കാഴ്ചയ്ക്കായി ദില്ലിയിലെത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം അവഗണിച്ച് പ്രതിപക്ഷ നേതാവിനെ ഹൈക്കമാൻഡ് തീരുമാനിച്ചതിൽ പരിഭവമുള്ള ഉമ്മൻ ചാണ്ടിയെ അനുനയിപ്പിക്കാനാണു രാഹുൽ അദ്ദേഹത്തെ വിളിപ്പിച്ചത്.

കഴിഞ്ഞയാഴ്ച രാഹുലുമായി കൂടിക്കാഴ്ച നടത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തനിക്കും ഉമ്മൻ ചാണ്ടിക്കുമുള്ള പരിഭവം നേരിട്ടറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിച്ച രാഹുൽ, നേരിൽ കാണാൻ ദില്ലിയ്ക്ക് വിളിപ്പിക്കുകയായിരുന്നു. കേസ് വിചാരണയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഗുജറാത്തിൽ പോയതിനാൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടന്നിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News