മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രന്‍ സാമ്പത്തിക ഇടപാടുകാരനെ കണ്ടതില്‍ ദുരൂഹത

മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴനൽകിയ കേസിൽ അന്വേഷണം മുറുകുമ്പോൾ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ബിജെപിയുടെ സാമ്പത്തിക ഇടപാടുകാരനെ കണ്ടതിൽ ദുരൂഹത. ബെള്ളൂർ ബിജെയിലെ സാമ്പത്തിക ഇടപാടുകാരന്റെ വീട്ടിലാണ് വ്യാഴാഴ്ച സുരേന്ദ്രനെത്തിയത്. ഇരുവരും ഏറെ സമയം രഹസ്യമായി സംസാരിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ ഫണ്ട് കൈകാര്യം ചെയ്തത് ഇയാളായിരുന്നുവെന്ന് പറയുന്നു. ന്യൂനപക്ഷ മോർച്ച നേതാവാണ്.ബെള്ളൂർ പഞ്ചായത്തിലും മറ്റും തെരഞ്ഞെടുപ്പ് സമയത്ത് ഫണ്ട് വിതരണം ചെയ്തതും ഈ നേതാവാണ്.

ബുധനാഴ്ചയാണ് സുരേന്ദ്രൻ ജില്ലയിലെത്തിയത്. ജില്ലാ കമ്മിറ്റിയുടെ ശ്യാമപ്രസാദ് മുഖർജി അനുസ്മരണത്തിൽ മാത്രമാണ് പങ്കെടുത്തത്. കെ സുന്ദരയുടെ മൊഴിപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാണ്. തെരഞ്ഞെടുപ്പ് സമയത്ത് സുരേന്ദ്രൻ താമസിച്ചിരുന്ന താളിപ്പടുപ്പിലെ ഹോട്ടലിലും തെളിവെടുത്തിരുന്നു.

സുരേന്ദ്രൻ താമസിച്ചിരുന്ന മുറിയിൽ വച്ചാണ് സ്ഥാനാർഥിത്വം പിൻവലിക്കുന്ന അപേക്ഷയിൽ ഭീഷണിപ്പെടുത്തി സുന്ദരയുടെ ഒപ്പുവയ്പ്പിച്ചതെന്നാണ് മൊഴി. കോഴ നൽകിയതിനു പുറമെ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽവയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റകൃത്യങ്ങളിലും തെളിവ് ശേഖരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News