ഇന്റര്‍ സ്റ്റേറ്റ് മീറ്റ് ഇന്ന് മുതല്‍; ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള അവസാന മത്സരം

അറുപതാമത് ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റ് ഇന്ന് മുതല്‍ പട്യാലയില്‍ നടക്കും. അഞ്ചു ദിവസത്തെ മീറ്റ് അത്ലറ്റുകള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യതക്കുള്ള അവസാന അവസരമാണ്. 42 ഇനങ്ങളിലാണ് മത്സരം.

ലോങ്ജമ്പില്‍ ശ്രീശങ്കറും 20 കി മീ നടത്തത്തില്‍ കെ ടി ഇര്‍ഫാനും മാത്രമാണ് വ്യക്തിഗത ഇനങ്ങളില്‍ യോഗ്യത ഉറപ്പിച്ച മലയാളി താരങ്ങള്‍. ഇന്ത്യന്‍ റിലേ ടീം ഒളിമ്പിക്‌സ് യോഗ്യത നേടിയിട്ടുണ്ടെങ്കിലും അതില്‍ മലയാളി താരങ്ങള്‍ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിലും പട്യാല മീറ്റ് കഴിഞ്ഞാലേ പറയാനാകൂ.

22 പുരുഷന്മാരും 16 വനിതകളും അടങ്ങിയ 38 അംഗ കേരളം ടീമാണ് പങ്കെടുക്കുന്നത്. ഇതില്‍ ഒന്‍പതു പേര്‍ നേരത്തെ തന്നെ പട്യാലയിലെ ഇന്ത്യന്‍ ക്യാമ്പില്‍ പരിശീലനം നടത്തിവരികയാണ്. ശ്രീശങ്കര്‍, മുഹമ്മദ് അനസ്, എം പി ജാബിര്‍, അലക്‌സ്, നോഹ നിര്‍മല്‍ ടോം, പി യു ചിത്ര, വി കെ വിസ്മയ, ജിസ്‌ന മാത്യു, വി കെ ശാലിനി എന്നിവരാണ് ക്യാമ്പിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News