വടക്കാഞ്ചേരി ക്വാറി സ്‌ഫോടനത്തില്‍ ജില്ല കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി

തൃശൂര്‍ വടക്കാഞ്ചേരി വാഴക്കോട് ക്വാറി സ്‌ഫോടനം സംബന്ധിച്ച് ജില്ല കലക്ടര്‍ എസ് ഷാനവാസ് റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാറിനും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തൃശൂര്‍ ആര്‍ ഡി ഒയ്ക്ക് ചുമതല നല്‍കി.

വടക്കാഞ്ചേരി വാഴക്കോട് പ്രവര്‍ത്തനാനുമതിയില്ലാത്ത ക്വാറിയിലാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം എങ്ങനെയാണ് നടന്നത് എന്നതില്‍ വിശദമായ അന്വേഷണം വേണം. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പരിക്കേറ്റവരുടെ മൊഴി. ഇക്കാര്യത്തില്‍ ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ആര്‍ ഡി ഒയെ ചുമതലപ്പെടുത്തി.

രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനാണ് നിര്‍ദ്ദേശം. ഇക്കാര്യമെല്ലാം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാറിനും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും കൈമാറി. അപകടം നടന്ന ക്വാറിയിലേയ്ക്ക് ആരേയും പ്രവേശിപ്പിയ്ക്കരുത് എന്നും ക്വാറിയിലേയ്ക്കുള്ള പാതകള്‍ ചങ്ങലയിട്ട് ബന്ധിപ്പിയ്ക്കാനും പഞ്ചായത്തിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News