നസ്രിയയുടെ മിറര്‍ സെല്‍ഫി!നിറചിരിയുമായി ദുല്‍ഖറും പൃഥ്വിയും ഫഹദും

സിനിമയ്ക്ക് പുറത്തേക്കും നീളുന്ന നല്ല സൗഹൃദങ്ങള്‍ ഏറെയുണ്ട് മലയാളസിനിമയില്‍. വ്യക്തികള്‍ തമ്മില്‍ മാത്രമല്ല, കുടുംബാംഗങ്ങളിലേക്കും നീളുന്ന ഇഴയടുപ്പം. ദുല്‍ഖറും പൃഥ്വിയും നസ്രിയയും ഫഹദുമെല്ലാം ഇങ്ങനെ ഹൃദയബന്ധം കൊണ്ട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ചങ്ങാതിക്കൂട്ടമാണ്. ഇപ്പോഴിതാ, നസ്രിയ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജ് സുകുമാരനും ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും കണ്ടു മുട്ടിയപ്പോള്‍ എടുത്ത നസ്റിയയുടെ മിറര്‍ സെല്‍ഫി ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മൂവരും മാത്രമല്ല, ഈ ചിത്രത്തിലേക്ക് അവരുടെ ഭാര്യമാരും വരുമ്പോഴാണ് ഫ്രെയിമിന് ഭംഗി കൂടുന്നത്. പൃഥ്വിരാജിനും ഫഹദിനും ദുല്‍ഖറിനും ഒപ്പം സുപ്രിയയും അമാലും നസ്റിയയും ഉണ്ട്. ഒരു മിറര്‍ സെല്‍ഫിയിലൂടെയാണ് മൂന്ന് കുടുംബത്തെയും നസ്റിയ ഒറ്റ ഫ്രെയിമില്‍ കൊണ്ടു വന്നത്.

മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ എന്നും ഇരു കൈയ്യും നീട്ടി സ്വീകരിച്ചവരമാണ് മലയാളികള്‍. സൂപ്പര്‍ താരങ്ങളായിക്കോട്ടെ, യുവ താരങ്ങള്‍ ആയിക്കോട്ടെ ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നാല്‍ ആരാധകര്‍ ആഘോഷിക്കും. അത് സിനിമയില്‍ തന്നെ ആവണം എന്നില്ല, ഫോട്ടോ ആയാലും മതി എന്നാണ് ഏറ്റവും ഒടുവില്‍ നസ്റിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും അതിന് വരുന്ന കമന്റുകളും സൂചിപ്പിക്കുന്നത്.

സമയം കിട്ടുമ്പോഴെല്ലാം പരസ്പരം കാണാനും ഒത്തുകൂടാനും മടിക്കാറില്ല ഈ ചങ്ങാതികള്‍. ദുല്‍ഖറിനും പൃഥ്വിയ്ക്കും തങ്ങളുടെ കുഞ്ഞനുജത്തിയാണ് നസ്രിയ. അമാലിന് ആവട്ടെ, പ്രിയപ്പെട്ട കൂട്ടുകാരിയും. പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പലപ്പോഴും ഈ താരങ്ങള്‍ സംസാരിക്കാറുണ്ട്. എന്തായാലും, പ്രിയതാരങ്ങള്‍ ഒന്നിച്ചുള്ള പുതിയ സെല്‍ഫിയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News