കോപ്പ അമേരിക്ക: എ ഗ്രൂപ്പിൽ ചിലിക്കെതിരെ പാരഗ്വായിയ്ക്ക് ജയം,ഉറുഗ്വായ് രണ്ടു ഗോളിന് ബൊളീവിയയെ തകർത്തു

കോപ്പ അമേരിക്ക ഫുട്ബോളിലെ എ ഗ്രൂപ്പിൽ ചിലിക്കെതിരെ പാരഗ്വായിയ്ക്ക് ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് പാരഗ്വായിയുടെ ജയം. മറ്റൊരു മത്സരത്തിൽ ഉറുഗ്വായ് രണ്ടു ഗോളിന് ബൊളീവിയയെ തകർത്തു.

കോപ്പ കണ്ട ആവേശപ്പോരുകളിലൊന്നിൽ പാരഗ്വായിയ്ക്ക് തോൽക്കാൻ മനസ്സില്ലായിരുന്നു. കളിയിൽ ആധിപത്യം പുലർത്തിയത് ചിലിയാണെങ്കിലും കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റി പാരഗ്വായിയുടെ പോരാളികൾ വിജയം കൈപ്പിടിയിലൊതുക്കി. 33-ാം മിനുട്ടിൽ ആൽമിറോണിന്റെ കോർണറിൽ നിന്ന് ചിലിയെ ഞെട്ടിച്ച് ബ്രയാൻ സമുദിയോവിന്റെ ഉഗ്രൻ ഹെഡ്ഡർ ഗോൾ.

ആദ്യ പകുതിയിൽ ലീഡ് വഴങ്ങിയതോടെ ചീറ്റപ്പുലിയുടെ ശൗര്യത്തോടെ പാരഗ്വായി ഗോൾ മുഖത്ത് ചിലിയുടെ ആക്രമണം. ചിലിയുടെ ആക്രമണങ്ങളുടെ മുനയൊടിച്ച് പാരഗ്വായ് പ്രതിരോധ നിരയുടെ ഉശിരൻ പ്രകടനം.58-ാം മിനുട്ടിൽ പാരഗ്വായിക്ക് അനുകൂലമായി ലഭിച്ച പെനാൽട്ടി ആൽമിറോൺ ഗോളാക്കി മാറ്റിയതോടെ ലീഡ് 2-0.

തിരിച്ചുവരവിനായി രണ്ടും കൽപിച്ചുള്ള ചിലിയുടെ ആക്രമണത്തെ പ്രതിരോധം ചെറുത്തു നിന്നതോടെ മത്സരത്തിൽ പാരഗ്വായിക്ക് ആവേശകരമായ വിജയം സ്വന്തം. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ഉറുഗ്വേ രണ്ടു ഗോളിന് ബൊളീവിയയെ തോൽപിച്ചു.

ബൊളീവിയക്കെതിരായ മത്സരത്തിൽ തുടരെ ആക്രമണം നടത്തിയ ഉറുഗ്വേയ്ക്ക് ഫിനിഷിംഗിലെ പോരായ്മകളാണ് കൂടുതൽ ഗോളുകൾ സ്കോർ ചെയ്യാൻ തടസ്സമായത്. 40-ാം മിനുട്ടിൽ ബൊളീവിയുടെ ക്വിൻററോസിന്റെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ഉറുഗ്വായ് 79-ാം മിനുട്ടിൽ എഡിൻസൺ കവാനിയിലൂടെ ജയം ഉറപ്പിച്ചു.ഉറുഗ്വായിയുടെ ആദ്യ ജയം കൂടിയാണിത്.

ജയത്തോടെ എ ഗ്രൂപ്പിൽ നിന്നും പരാഗ്വേ രണ്ടാം സ്ഥാനത്തും ഉറുഗ്വേ നാലാം സ്ഥാനത്തുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News