കൊവിഡ് പോരാട്ടത്തില്‍ നഗരത്തിന് കൈത്താങ്ങായി ബിഗ് ബി

കൊവിഡ് 19 രണ്ടാം തരംഗം മുംബൈ നഗരത്തെ വീണ്ടും പിടിച്ചുലച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടത് ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളാണ്. ഓക്‌സിജന്‍ കിടക്കകളുടെ അഭാവം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുത്തി.

ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള സയണ്‍ ലോക് മാന്യ തിലക് ജനറല്‍ ആശുപത്രിയിലേക്ക് രണ്ടു അത്യാധുനിക വെന്റിലേറ്ററുകള്‍ നല്‍കിയാണ് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ നഗരത്തെ ചേര്‍ത്ത് പിടിക്കുന്നത്.

നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ചികത്സയില്‍ കഴിയുന്ന മുപ്പതോളം നിര്‍ധനരായ രോഗികള്‍ക്ക് അനുഗ്രഹമായിരിക്കും പുതിയ സാങ്കേതിക സംവിധാനമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏകദേശം 1.75 കോടി രൂപ വിലയുള്ള മോണിറ്ററുകള്‍, സിആര്‍എം ഇമേജ് ഇന്റന്‍സി ഫയറുകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ബച്ചന്‍ ആശുപത്രിക്ക് നല്‍കിയ സാങ്കേതിക സംവിധാനങ്ങള്‍. കൂടാതെ 50000 രൂപ വിലമതിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയ താരത്തിന് ആശുപത്രിയിലെ ഡോക്ടര്‍മാരും മെഡിക്കല്‍ സ്റ്റാഫും നന്ദി അറിയിച്ചു.

എന്നാല്‍ ഇതിന് മുന്‍പും സഹായം ആവശ്യമായ പല ആശുപത്രികള്‍ക്കും വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, കിടക്കകള്‍ എന്നിവയുള്‍പ്പെടെ നല്‍കിയിട്ടുണ്ടെന്നും ഇതെല്ലം നിശബ്ദമായി ചെയ്യുന്നതിലാണ് താല്‍പര്യമെന്നും ബച്ചന്‍ പറയുന്നു. ഇതിനായി കാമ്പെയ്നുകളിലൂടെയോ സംഭാവനകളിലൂടെയോ പണം ശേഖരിക്കാനോ ആരോടെങ്കിലും ചോദിക്കാനോ തനിക്ക് ലജ്ജ തോന്നുന്നുവെന്നും ബച്ചന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News