ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്ന് അന്വേഷണ തലവനായിരുന്ന ഐ ജി സിബി മാത്യൂസ് കേസില്‍ നാലാം പ്രതിയാണ്.

സിബി മാത്യൂസിനെ കൂടാതെ ആര്‍ ബി ശ്രീകുമാര്‍, കെ കെ ജോഷ്വ അടക്കം 18 പേരെ പ്രതിചേര്‍ത്താണ് സി ബി ഐ കേസെടുത്തിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. സ്‌പെഷല്‍ ബ്രാഞ്ച് സി ഐ ആയിരുന്ന എസ് വിജയനാണ് ഒന്നാം പ്രതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News