വീട്ടില്‍ സ്റ്റാറാവാന്‍ തയ്യാറാക്കാം ചേന അച്ചാര്‍

വളരെ വ്യത്യസ്തമായി വീട്ടില്‍ സ്റ്റാറാവാന്‍ തയ്യാറാക്കാം ചേന അച്ചാര്‍
മാലയാളിക്ക് എന്നും പ്രിയപ്പെട്ടതും മാറ്റി നിര്‍ത്താന്‍ പറ്റാത്തതുമായ ഒന്നാണ് അച്ചാറുകള്‍. അച്ചാറുകളില്‍ പല വൈവിധ്യങ്ങള്‍ പരീക്ഷിക്കാറുണ്ട പലരും എന്നാല്‍ വളരെ എളുപ്പത്തില്‍ കുറച്ചു ചേരുവകള്‍ വെച്ച് എങ്ങനെ ടേസ്റ്റി ചേന അച്ചാര്‍ ഉണ്ടാക്കാമെന്ന് നോക്കാം

ചേരുവകള്‍ :

ചേന 2 കപ്പ് കട്ടി കുറഞ്ഞു ചെറുതായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി 2 ടേബിള്‍ സ്പൂണ്‍ ചെറുതായി അരിഞ്ഞത്
പച്ചമുളക് -4 എണ്ണം (വട്ടത്തില്‍ അല്ലെങ്കില്‍ നീളത്തില്‍ അരിഞ്ഞത് )
കടുക്, ഉലുവ, വറ്റല്‍മുളക്, കറിവേപ്പില -വറുത്തിടാന്‍ പാകത്തിന്
മുളക് പൊടി -2-3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി -1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ -ആവശ്യത്തിന്
നാരങ്ങാനീരു -3 ടേബിള്‍സ്പൂണ്‍
വിനെഗര്‍ -2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരിഞ്ഞ് വെച്ച ചേന ഉപ്പും മുളകും ചേര്‍ത്ത് യോജിപ്പിച്ചു അര മണിക്കൂര്‍ കഴിഞ്ഞു എണ്ണയില്‍ വറുത്തെടുക്കുക, ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ചു, ചൂടായി വന്നാല്‍, കടുക്, ഉലുവ, വറ്റല്‍മുളക്, എന്നിവ മൂപ്പിച്ചെടുക്കുക, കടുക് പൊട്ടി വന്നാല്‍, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്ത് കൊടുക്കാം, ഇവ ഒന്ന് വഴന്നു വന്നാല്‍, ഫ്‌ളയിം ഓഫ് ചെയ്തു, മഞ്ഞള്‍ പൊടി, മുളക് പൊടി, കായം എന്നിവ ചേര്‍ത്ത് ഒന്ന് ഇളക്കി കൊടുക്കാം, ഇവ ഒന്ന് പച്ചമണം മാറി വന്നാല്‍, വറുത്തു വെച്ച ചേന, ആവശ്യത്തിന് ഉപ്പ്, നാരങ്ങാ നീര്, വിനെഗര്‍ എന്നിവ ചേര്‍ത്ത് യോജിപ്പിക്കാം, ആവശ്യമെങ്കില്‍ മാത്രം അല്പം വെള്ളം ചേര്‍ത്ത് കൊടുക്കാം, ചേന അച്ചാര്‍ റെഡി !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News