കൊല്ലത്ത് കുഞ്ഞിനെ അമ്മ ഉപേക്ഷിച്ച സംഭവം: ചോദ്യം ചെയ്യാൻ വിളിച്ചതിനെ തുടർന്ന് വീടുവിട്ട യുവതികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലത്ത് കാണാതായ യുവതികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും ഇത്തിക്കരയാറ്റിൽനിന്ന് കണ്ടെത്തി. ഊഴായിക്കോട് സ്വദേശി ഗ്രീഷ്മ (22)യുടെ മൃതദേഹമാണ് കിട്ടിയത്.

ആര്യ (23) യുടെ മൃതദേഹം ഉച്ചയോടെ കണ്ടെത്തിയിരുന്നു.നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച
കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇരുവരെയും ഇന്നലെ ഉച്ചയോടെയാണ് കാണാതായത്.

ഇവർ ഇത്തിക്കരയാറിന് സമീപം എത്തിയതിന്റെ CCTV ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സംശയത്തെത്തുടർന്ന് അഗ്നിരക്ഷാസേനയും, പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ അടുത്ത ബന്ധുക്കളാണ് ആര്യയും , ഗ്രീഷ്മയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News