ഡെല്‍റ്റ വകഭേദം; മാസ്‌ക് നിര്‍ബന്ധമാക്കി വീണ്ടും ഇസ്രയേൽ

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം പടർന്നു പിടിക്കുന്നതിനെ തുടർന്ന് പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി ഇസ്രയേൽ.

രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞതോടെ പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് പത്തുദിവസം മുന്പ് ഇസ്രയേൽ പിൻവലിച്ചിരുന്നു. എന്നാൽ ഒരാഴ്ചക്കുശേഷം രാജ്യത്ത് നൂറിലധികം പേർക്ക് പ്രതിദിനം കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പുതിയ തീരുമാനം.

ലോകത്ത് ആദ്യമായി 65 ശതമാനം പേർക്കും വാക്‌സിനേഷൻ പൂർത്തിയാക്കിയ രാജ്യമാണ് ഇസ്രായേൽ. ‘നാലുദിവസമായി രാജ്യത്ത് നുറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

വ്യാഴാഴ്ച മാത്രം 227 കേസുകളും. അതിനാലാണ് മാസ്‌ക് വീണ്ടും നിർബന്ധമാക്കുന്നതെന്ന് ഇസ്രയേലി പാൻഡമിക് റെസ്‌പോൺസ് ടാസ്‌ക്‌ഫോഴ്‌സ് തലവൻ നച്മാൻ ആഷ് പറഞ്ഞു.

കുറഞ്ഞ ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയിലധികമായി. അണുബാധ വീണ്ടും പടരുന്നുവെന്നത് ആശങ്കപ്പെടുത്തുന്നു. രണ്ടു നഗരങ്ങളിൽ രോഗബാധ വ്യാപിച്ചുുവെങ്കിൽ മറ്റു നഗരങ്ങളിൽ ഇവ അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. ആദ്യം ഇന്ത്യയിൽ കണ്ടെത്തിയ ഉയർന്ന വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് പടരുന്നതെന്നും ആഷ് കൂട്ടിച്ചേർത്തു.

ഇസ്രയേലിൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെ മാസ്‌ക് ധരിക്കൽ ഉൾപ്പെടെ മിക്ക നിയന്ത്രണങ്ങളും എടുത്തുമാറ്റിയിരുന്നു. യാത്രാവിലക്ക് മാത്രമാണ് നിലവിലുണ്ടായിരുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News