വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനെ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കി കേന്ദ്രം

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിനെ പാസ്‌പോർട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം കോവിൻ പോർട്ടലിൽ ഒരുക്കി കേന്ദ്രസർക്കാർ. പ്രവാസികൾക്ക് വിദേശരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ഇനി മുതൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നന്പർ രേഖപ്പെടുത്താമെന്ന് ആരോഗ്യസേതു ആപ്പ് ട്വീറ്റ് ചെയ്തു. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നന്പർ രേഖപ്പെടുത്താനുള്ള സേവനമാണ് കോവിൻ പോർട്ടലിൽ ഒരുക്കിയത്.

വിദേശരാജ്യങ്ങളിൽ അംഗീകരിച്ച വാക്‌സിൻ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. രേഖയുടെ ആധികാരികത ഉറപ്പുവരുത്താൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നന്പർ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇത് സുഗമമാക്കാനാണ് വാക്‌സിൻ രജിസ്‌ട്രേഷനായി രാജ്യവ്യാപകമായി ഉപയോഗിക്കുന്ന കോവിൻ പോർട്ടലിൽ പ്രത്യേക സംവിധാനം ഒരുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel