മുസ്ലീംലീഗിനേയും കെ സുരേന്ദ്രനേയും പ്രതികൂട്ടിലാക്കി കൊടുവള്ളിയിലെ യൂത്ത് ലീഗ് നേതാവിൻ്റെ വെളിപ്പെടുത്തൽ

മുസ്ലീംലീഗിനേയും കെ സുരേന്ദ്രനേയും പ്രതികൂട്ടിലാക്കി കൊടുവള്ളിയിലെ യൂത്ത് ലീഗ് നേതാവിൻ്റെ വെളിപ്പെടുത്തൽ. കെ സുരേന്ദ്രൻ കൊടുവള്ളിയിലെ ലീഗ് നേതാക്കളുടെ സ്ഥിരം സന്ദർശകനെന്ന് കോഴിശ്ശേരി മജീദ്. സി പി ഐ (എം) താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗമായ കെ ബാബുവിനെ വധിക്കാൻ ലീഗ് പദ്ധതിയിട്ടെന്നും കോഴിശ്ശേരി മജീദ് വെളിപ്പെടുത്തി.

കോഴിക്കോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗവും കൊടുവള്ളി മുനിസിപ്പൽ ട്രഷററുമായ കോഴിശ്ശേരി മജീദിൻ്റെ വെളിപ്പെടുത്തൽ. സി പി ഐ (എം) താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗമായ കെ ബാബുവിനെ വധിക്കാൻ ലീഗ് പദ്ധതിയിട്ടിരുന്നതായി മജീദ് വെളിപ്പെടുത്തി.

2013 ജൂലൈ 24 ന് കൊടുവള്ളി മുനിസിപ്പൽ ഓഫീസിൽ വെച്ച് ഗൂഡാലോചന നടന്നു. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വധിക്കാനായിരുന്നു പദ്ധതി. 5 ലക്ഷം രൂപക്കായിരുന്നു ക്വട്ടേഷൻ.ക്വട്ടേഷൻ സംഘത്തലവൻ കൊയിലാണ്ടി സ്വദേശി നബീൽ എന്ന വ്യക്തിക്ക് ഇപ്പോഴത്തെ ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.കെ.എ ഖാദും, അന്നത്തെ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലികുട്ടിയുടെ ഓഫിസ് സഹായിയായ എം.നസീഫും ചേർന്ന് 50000 രൂപ അഡ്വാൻസ് നൽകിയെന്നും മജീദ് വെളിപ്പെടുത്തി.

ലിഗ് മുനിസ്സിപ്പൽ പ്രസിഡൻ്റ് വി.അബ്ദുഹാജിക്കായിരുന്നു
5 ലക്ഷം രൂപ ഹവാല പണം സ്വരൂപിക്കാനുള്ള ഉത്തരവാദിത്തമെന്നും മജീദ് പറഞ്ഞു.ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ കൊടുവള്ളിയിലെ ലീഗ് നേതാക്കളുടെ സ്ഥിരം സന്ദർശകനാണ്. സ്വർണ്ണ കടത്ത് കേസിൽ ഫൈസൽ കാരാട്ടിനെതിരെ കള്ളക്കേസ് ചമക്കാൻ ഈ കൂട്ട് കെട്ട് പ്രവർത്തിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ ഡി ആര്‍ ഐ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ വരെ സുരേന്ദ്രൻ ഇടപെടുന്നതായും മജീദ് പറഞ്ഞു.

കൊടുവള്ളിയിലെ ലീഗ് നേതൃത്വത്തിൽ ഹരിതസ്നേഹ സംഘം, സുരക്ഷ സ്കീം പദ്ധതികളിലൂടെ സ്ത്രീകളെയും വിധവകളെയും തട്ടിപ്പിനിരയാക്കിയത് സംബന്ധിച്ച അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കോഴിശ്ശേരി മജീദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News