പത്ര പ്രവര്‍ത്തക യൂണിയന്‍ അനില്‍ രാധാകൃഷ്ണനെ അനുസ്മരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണനെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റും അനുസ്മരിച്ചു.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി എം വിജയകുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, പ്രസ്സ് അക്കാഡമി ചെയർമാൻ ആർ എസ് ബാബു, മുൻ എ ഡി പി ആർ പി.എസ് രാജശേഖരന്‍, ദ ഹിന്ദു റെസിഡന്റ് എഡിറ്റർ ടി നന്ദകുമാർ, മറ്റു മാധ്യമ പ്രവര്‍ത്തകരായ ആര്‍.അജിത് കുമാര്‍, എസ് ആര്‍ സഞ്ജീവ് എന്നിവര്‍ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. ട്രഷറര്‍ അനുപമ ജി നായര്‍ നന്ദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News