‘സ്ത്രീപക്ഷ കേരളം’ പ്രചാരണ പരിപാടിയുമായി സി പി ഐ എം

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ലിംഗ നീതി വിഷയം ഏറ്റെടുക്കാൻ സിപിഐഎം. സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.’സ്ത്രീപക്ഷ കേരളം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാകും ക്യാമ്പയിൻ സംഘടിപ്പിക്കുകയെന്നും എ. വിജയരാഘവൻ പറഞ്ഞു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടർച്ചയായി വാർത്തയാകുന്ന സാഹചര്യത്തിലാണ് സിപിഐഎമ്മിന്റെ നടപടി. സ്ത്രീകളുടെ മുന്നേറ്റത്തെ ദുർബലപ്പെടുത്തുന്ന സംഭവങ്ങൾ നടക്കുന്നുവെന്ന് എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലിംഗ നീതി വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമായി വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബോധവത്ക്കരണം നടത്താൻ തീരുമാനിച്ചത്.ഗൃഹസന്ദർശനം ഉൾപ്പെടെ ഇതിന്റെ ഭാഗമായി നടക്കും.ജൂലൈ ഒന്നു മുതൽ എട്ട് വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുക. യുവതി, യുവാക്കൾ, വിദ്യാർത്ഥികൾ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ക്യാമ്പയിനിൽ അണിനിരക്കുമെന്നും എ. വിജയരാഘവൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News