ഐഷാ സുൽത്താനയുടെ മൊബൈൽ ഫോൺ ലക്ഷദ്വീപ്​ പൊലീസ്​ പിടിച്ചെടുത്തു

ഐഷാ സുൽത്താനയുടെ മൊബൈൽ ഫോൺ ലക്ഷദ്വീപ്​ പൊലീസ്​ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി വിളിച്ച്​ വരുത്തിയതിന്​ പിന്നാലെയാണ്​ കവരത്തി പൊലീസ്​ ഫോൺ പിടിച്ചെടുത്തത്​. ഫോൺ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്ന്​ ഐഷാ സുൽത്താന ​പ്രതികരിച്ചു. ​ഫോൺ നമ്പർ എഴുതിയെടുക്കാനോ വക്കീലുമായി സംസാരിക്കാനോ അവസരം നൽകിയില്ലെന്നും അവർ പറഞ്ഞു.

ചാനൽ ചർച്ചയിൽ നടത്തിയ ബയോവെപ്പൺ പരാമർശത്തെ തുടർന്നുള്ള രാജ്യദ്രോഹ കേസിന്‍റെ പേരിലാണ്​ ഐഷാ സുൽത്താനയെ പൊലീസ്​ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്​.

അതെസമയം ഹൈകോടതി ഐഷാ സുൽത്താനയ്ക്ക്​ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിൻെറ പിന്നാലെയാണ്​ പൊലീസ്​ മൊബൈൽ ​ഫോൺപിടിച്ചെടുത്തത്​. നേരത്തെ ഐഷാ സുൽത്താനയ്ക്ക് അറസ്റ്റിൽ നിന്നും ഹൈക്കോടതി​ ഇടക്കാല സംരക്ഷണം നൽകിയിരുന്നു. മുൻകൂർ ജാമ്യ ഹരജി വിധി പറയാൻ മാറ്റുകയും ചെയ്​തിരുന്നു.

കേസ്​ പ്രഥമദൃഷ്​ട്യാ നില നിൽക്കില്ലെന്ന്​ ഹൈക്കോടതി നിരീക്ഷിച്ചു. ഐഷാ സുൽത്താന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്​തിയല്ല. ബയോവെപ്പൺ എന്ന പരാമർശം രാജ്യദ്രോഹമല്ലെന്നും കോടതി മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ വ്യക്​തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News