വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി: കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും

സമൂഹ മനസാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവമാണ് ഒഡീഷയിൽ അരങ്ങേറിയത്.സ്വത്തിന്റേയും സ്വർണത്തിന്റേയും പേരിൽ വിവാഹം മുടങ്ങുന്നത് പുതിയ കാര്യമല്ല, എന്നാൽ ഭക്ഷണത്തിന്റെ പേരിൽ വിവാഹം മുടങ്ങുന്നതിനെക്കുറിച്ച് ചിന്തിയ്ക്കുവാൻ പറ്റുമോ..?

വിരുന്നിന് ഭാര്യവീട്ടുകാർ മട്ടൻ കറി വിളിമ്പാത്തതിൽ പ്രതിഷേധിച്ചാണ് ഒഡീഷയിൽ വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയത്. സുകിന്ദയിൽ ബുധനാഴ്ചയായിരുന്നു സംഭവം. കിയോൻജാർ ജില്ലയിലെ റേബനാപാലസ്പാർ സ്വദേശിയാണ് വരനായ രാമകാന്ത് പത്ര.

ബുധനാഴ്ച ഉച്ചയോടെ സുകിന്ദയിലെ ബന്ദഗോൺ ഗ്രാമത്തിലെ വധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ വരനെയും ബന്ധുക്കളെയും എല്ലാ ആചാരങ്ങളോടെയുമാണ് സ്വീകരിച്ചത്. ഭക്ഷണം വിളമ്പുന്നതിന് മുമ്പ് തന്നെ മട്ടൻ കറി വേണമെന്ന് വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

മട്ടൻ കറി തയ്യാറായിട്ടില്ലെന്ന് അറിയിച്ചതോടെ വരന്റെ വീട്ടുകാർ വധുവിന്റെ ബന്ധുക്കളുമായി തർക്കിച്ചു. തർക്കം മൂർഛിച്ചതോടെ അവിടെയെത്തിയ പത്ര മട്ടൻ കറി തയ്യാറാക്കിയിട്ടില്ലെന്ന് അറിഞ്ഞതോടെ ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

വധുവിന്റെ വീട്ടുകാർ തീരുമാനം മാറ്റാൻ നിർബന്ധിച്ചെങ്കിലും പത്ര വഴങ്ങിയില്ല. സുകിന്ദയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയ പത്ര ബുധനാഴ്ച രാത്രി തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. അതിന് ശേഷമാണ് കിയോൻജാറിലെ വീട്ടിലേക്ക് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് വധുവിന്റെ വീട്ടുകാർ ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News