മഹാരാഷ്ട്രയിൽ വാക്‌സിൻ സ്വീകരിച്ചവർ 3 കോടി കടന്നു; ഇന്ന് 9,677 പുതിയ കേസുകൾ

മഹാരാഷ്ട്രയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 3 കോടി പിന്നിടുമ്പോൾ രാജ്യത്തെ ഏറ്റവും കൂടുതൽ വാക്സിൻ ഡോസുകൾ നൽകുന്ന ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര മാറി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംസ്ഥാനം ഈ നാഴികക്കല്ല് പിന്നിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചത്.

അതെസമയം, മഹാരാഷ്ട്രയിൽ 9,677 പുതിയ കൊവിഡ് -19 കേസുകൾ കൂടി രേഖപ്പെടുത്തി. ഇന്ന് 156 പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്തെ മൊത്തം കേസുകൾ 60,17,035 ആയി. മരണസംഖ്യ 1,20,370 ആയി രേഖപ്പെടുത്തി. 10,138 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 57,72,799 ആയി.

ഡെൽറ്റ പ്ലസ് വേരിയന്റിന്റെ ആവിർഭാവം മൂലമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 21 പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News