ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ‘അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ കരകയറ്റുക’

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മഹാമാരിയുടെ കാലത്ത് കേരളത്തിൽ യുവാക്കളിലെ ലഹരി ഉപയോഗം കുറഞ്ഞു. എന്നാൽ ലഹരിയുടെ ഒ‍ഴുക്ക് തുടരുന്നു എന്ന് കാട്ടിത്തരുന്നതാണ് എക്സൈസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ.

1987 മുതലാണ് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ കരകയറ്റുക എന്നതാണ് ഈ ദിനം ലക്ഷ്യം വെയ്ക്കുന്നത്. മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് യുവാക്കളിൽ അവബോധം വളർത്തുകയാണ് മറ്റൊരു ലക്ഷ്യം.

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം തന്നെ ഏജൻറുമാരിൽ നിന്നും ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നവരിലും യുവാക്കൾ കൂടുതലാണ്. എന്നാൽ മഹാമാരി കാലത്ത് കേരളത്തിൽ ഈ ചിത്രം മാറി. സ്കൂളുകളും കോളേജുകളും അടഞ്ഞു കിടന്നതിലൂടെ കുട്ടികൾ വീടിന് പുറത്തേങ്ങിറങ്ങുന്നത് ഇല്ലാതായതാണ് ഈ മാറ്റത്തിന് കാരണം.

എന്നാൽ കേരളത്തിലേയ്ക്ക് ലഹരി വസ്തുക്കൾ പല മാർഗത്തിൽ പല രൂപത്തിൽ എത്തുന്നുണ്ട്. ഇതാണ് എക്സൈസ് പിടിച്ച ലഹരിവസ്തുക്കളുടെ കണക്ക് സൂചിപ്പിക്കുന്നത്. 2021 ജൂൺ 20 വരെയുള്ള കണക്ക് പ്രകാരം 1864 NDPS കേസുകൾ രജിസ്റ്റർ ചെയ്തു.

1860 പേരെ അറസ്റ്റ് ചെയ്തു. 2898.629 കിലോ കഞ്ചാവ്, 9535.117 ഗ്രാം ഹാഷിഷ് ഓയിൽ, 854.47 ഗ്രാം MDMA എന്നിവ എക്സൈസ് പിടിച്ചെടുത്തു. 34276 കോട്പാ കേസുകൾ രജിസ്റ്റർ ചെയ്തു. 9623 അബ്കാരി കേസുകളിലായി 6118 പേരെ അറസ്റ്റ് ചെയ്തു. ഇക്കാലയളവിൽ15441 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here