പൊലീസ്- കോൺഗ്രസ്സ് ഭീകരത തുറന്ന് കാട്ടുന്ന ചരിത്ര രേഖയായി ഡയറി കുറിപ്പുകൾ

അടിയന്തരാവസ്ഥ കാലത്തെ പൊലീസ്- കോൺഗ്രസ്സ് ഭീകരത തുറന്ന് കാട്ടുന്ന ചരിത്ര രേഖയാണ് സി പി ഐ എം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിലെ ഡയറി കുറിപ്പുകൾ.ഓഫീസ് സെക്രട്ടറി ശ്രീനിവാസന്റെ കൈപ്പടയിലുള്ള കുറിപ്പുകൾ അടിയന്തരാവസ്ഥയുടെ നാൾ വഴികളാണ്.ഓഫീസിൽ ലഭിക്കുന്ന വിവരങ്ങൾ വിശദമായി രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം അടിയന്തരാവസ്ഥ കാലത്തെ ഭരണകൂട ഭീകരതയുടെയും കമ്മ്യൂണിസ്റ്റ് ചെറുത്ത് നിൽപ്പിന്റെയും ചിതലരിക്കാത്ത ഓർമ്മയാണ്.

പൊലീസും കോൺഗ്രസ്സ് ഗുണ്ടകളും കമ്മ്യൂണിസ്റ്റ് വേട്ട നടത്തിയ
അടിയന്തരാവസ്ഥയുടെ കിരാത നാളുകൾ.സി പി ഐ എം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിലെ ഡയറി കുറിപ്പുകൾ ഈ കഥകൾ പറയുന്ന ചരിത്ര രേഖയാണ്.ഓരോ ദിവസവും പാർട്ടിയ്ക്ക് ഓഫീസിലേക്ക് ഫോൺ വഴിയും കുറിപ്പുകളായും എത്തുന്ന വാർത്തകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭീകരതയുടെ നാൾവഴികൾ അക്ഷരങ്ങൾക്ക് ഒപ്പം ഓഫീസ് സെക്രട്ടറി ശ്രീനിവാസന്റെ ഓർമ്മകളിലുമുണ്ട്.

1975 ജൂലൈ 15 ന് കൊടിയ പൊലീസ് മർദ്ദനത്തെ തുടർന്ന് ജയിലറയിൽ കിടന്ന് എൻ അബ്ദുള്ള മരിച്ചതും വിലാപ യാത്ര നടത്താൻ അനുമതി നിഷേധിക്കപ്പെട്ടതുമെല്ലാം അടിയന്തരാവസ്ഥയുടെ ഭീകരതയായി ചരിത്ര താളുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

അടിയന്തരാവസ്ഥ കാലത്തെ പൊലീസിൻ്റെയും കോൺഗ്രസ്സ് ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിൻ്റെയും ധീരമായ കമ്മ്യൂണിസ്റ്റ് ചെറുത്തു നിൽപ്പിൻ്റെയും ചിതലരിക്കാത്ത ഓർമ്മകളാണ് ഓരോ താളുകളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here