അടിയന്തരാവസ്ഥയുടെ കറുത്ത ഓർമ്മകൾക്ക് ഇന്ന് 46 വയസ്സ്

അടിയന്തരാവസ്ഥയുടെ കറുത്ത ഓർമ്മകൾക്ക് ഇന്ന് 46 വയസ്സ്.സമാനമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഭരണഘടനയെ അട്ടിമറിച്ച് ബിജെപി സർക്കാർ അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ അവസ്ഥ രാജ്യത്ത് സൃഷ്ടിക്കുകയാണെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ കാലമായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടം. ജനാധിപത്യത്തിനായി ശബ്ദമുയർത്തിയിരുന്ന ആളുകൾക്കും പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും എതിരെ വലിയ തോതിലുള്ള കടന്നാക്രമണങ്ങൾ രാജ്യത്തെമ്പാടും നടന്നിരുന്നു.

ഇരുണ്ട ദിനങ്ങളുടെ ഓർമ്മകൾക്ക് 46 വർഷം പ്രായമാകുമ്പോൾ
സംഘപരിവാർ ഫാസിസ്റ്റ് ഭരണത്തിൽ രാജ്യത്തെ ജനങ്ങൾ ശ്വാസം മുട്ടുകയാണ്.കേന്ദ്ര സർക്കാരിനെതിരെ വിമർശനമുന്നയിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിടുന്നു.

വിദ്യാർഥികൾ മാധ്യമ പ്രവർത്തകരുൾപ്പടെ ഉള്ളവരുടെ എതിർ ശബ്ദങ്ങളെ ബിജെപി സർക്കാർ അട്ടിമറിക്കുന്നു.CAA വിരുദ്ധ സമരങ്ങൾ, കാശ്മീർ വിഷയങ്ങൾ, കർഷക സമരങ്ങൾ, ഏറ്റവുമവസാനം ലക്ഷദീപ് വിഷയങ്ങൾ വരെ നീളുന്ന ഭരണഘടനാവിരുദ്ധ നിലപാടുകൾ.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ വായ മൂടിക്കെട്ടുന്ന ഭരണം.

1975ലെ അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ അവസ്ഥയിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

1975ലെ അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചതിനാണ് തന്നെയും കൂട്ടുകാരെയും ജയിലിടച്ചിരുന്നതെങ്കിൽ സ്വന്തം മണ്ണിൽ നിലനിലനിൽപ്പിന് വേണ്ടി പ്രതികരിച്ചതിനാണ് കാശ്മീർ വിഷയത്തിൽ ബിജെപി സർക്കാർ തന്നെ തടവിലാക്കിയതെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം യൂസഫ് തരിഗാമി പറഞ്ഞു.രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാൻ ഓരോ പൗരനും മുന്നോട്ട് വരണമെന്നും തരിഗാമി വ്യക്തമാക്കി.

രാജ്യത്തെ ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ കേരളം നടത്തുന്ന ഇടപെടലുകൾ പ്രതീക്ഷയായി മാറുകയാണെന്നും, ജമ്മു കാശ്മീരിനും ലക്ഷദീപിനുമുൾപ്പടെ പൗരവാകാശ ലംഘനം നടക്കുന്ന സമയങ്ങളിലെല്ലാം കേരളം പ്രതിഷേധവുമായി രംഗത്ത് വന്ന് പ്രതികരണ ശേഷിയുള്ള കരുത്തുള്ള സംസ്ഥാനമായി രാജ്യത്തിന് മാതൃകയാകുകയാണെന്നും തരിഗാമി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News