കർഷക സമരത്തിന് ഏഴ് മാസം: ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപകമായി രാജ്ഭവനുകള്‍ വളയും

ദില്ലി അതിർത്തികൾ ഉപരോധിച്ചുള്ള കർഷക സമരം ആരംഭിച്ച് ഏഴ് മാസം തികയുന്ന ഇന്ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപകമായി രാജ്ഭവനുകൾ വളയും.രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 46 വർഷം തികയുന്ന വേളയിലും രാജ്യത്തിന്റെ നിലവിലുള്ള അവസ്ഥ വ്യത്യസ്തമല്ലെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

കൃഷിയെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കർഷകർ സമരം ചെയ്യുക. പ്രതിഷേധ ദിനത്തിൽ രാഷ്ട്രപതിക്കുള്ള മെമ്മോറാണ്ടം അതത് ഗവർണർമാർക്കു കൈമാറും. കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേ നവംബർ അവസാനമാണ് കർഷകർ ദില്ലി അതിർത്തിയിൽ സമരം തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here