BIG BREAKING: ജാതിചിന്ത,പണത്തോട്‌ ആർത്തി,ബി ജെ പിയ്ക്കെതിരെ യുവമോർച്ച; ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെ കൂട്ട രാജി

ബത്തേരി കോഴ വിവാദത്തിൽ ബി ജെ പി യിൽ പൊട്ടിത്തെറി.യുവമോർച്ച ജില്ലാ പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമുൾപ്പെടെ 100ഓളം പേർ രാജിവച്ച്‌ കമ്മറ്റി പിരിച്ചുവിട്ടു.നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് രാജിവച്ചവർ ഉന്നയിക്കുന്നത്‌.നേതാക്കൾക്ക്‌ ജാതി ചിന്തയും പണക്കൊതിയുമെന്ന് ഇവർ പറയുന്നു.

കോഴക്കേസിൽ ബി ജെ പി,യുവമോർച്ചാ നേതാക്കളെ ക്രൈം ബ്രാഞ്ച്‌ ചോദ്യം ചെയ്യാനിരിക്കെയാണ് കൂട്ട രാജി.സാമ്പത്തിയ ക്രമക്കേട്‌ ഉയർത്തി നേതൃത്വത്തെ ചോദ്യം ചെയ്തതിൽ നടപടി നേരിട്ടയാൾക്ക്‌ പിന്തുണയുമായാണ്‌ നൂറോളം പേർ ബി ജെ പി,യുവമോർച്ച വിട്ടത്‌.കോഴക്കേസിൽ ആരോപണവിധേയനായ ബി ജെ പി ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയലിനോട്‌ ചോദ്യങ്ങളുന്നയിച്ചതോടെയാണ്‌ തന്നെ പുറത്താക്കിയതെന്ന് യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ ലിലിൽ കുമാർ പറഞ്ഞു.

അതേ സമയം ബി ജെ പി ജില്ലാ നേതൃത്വത്തിലും കടുത്ത ഭിന്നത തുടരുകയാണ്‌.സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്‌ നേരിട്ട്‌ ജില്ലയിലെത്തി നടത്തിയ അനുനയ ശ്രമങ്ങൾ കലാശിച്ചത്‌ കൂട്ടരാജിയിലാണ്‌. കോഴക്കേസിൽ ആരോപണവിധേയൻ കൂടിയാണ്‌ ഗണേഷ്.
പ്രശാന്ത്‌ മലവയലിനേയും സാമ്പത്തിക ക്രമക്കേടുകൾക്ക്‌ കൂട്ടുനിന്നവരേയും ഒരു വിഭാഗം സംരക്ഷിക്കുകയാണെന്ന് രാജിവെച്ചവർ പറയുന്നു.പലരും ജാതി ചിന്തയും പണത്തോട്‌ ആർത്തിയുള്ളവരുമാണ്‌ തുടങ്ങിയുള്ള ആക്ഷേപങ്ങളുമുയരുന്നു.

സംസ്ഥാന അധ്യക്ഷന്‌ പരാതി നൽകിയെങ്കിലും ഫലമുണ്ടാവാത്ത സാഹചര്യത്തിൽ കൂടിയാണ്‌ രാജി.അതേ സമയം കോഴക്കേസിൽ പ്രശാന്ത്‌ മലവയലിനേയും സി കെ ജാനുവിന്റെ ഡ്രൈവറേയും ക്രൈം ബ്രാഞ്ച്‌ ഉടൻ ചോദ്യം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News