‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല.അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് കരുതിയത്’ ആര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് കരിയിലക്കൂനയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കിയ ആര്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കേസിൽ അറസ്റ്റിലായ പിഞ്ചുകുഞ്ഞിന്റെ അമ്മ രേഷ്മയ്‌ക്കെതിരെ കത്തിൽ പരാമർശമുണ്ട്. പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പിടികൂടുന്നത് സഹിക്കാനാവില്ലെന്ന് കത്തിൽ ആര്യ സൂചിപ്പിച്ചു.

”രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് കരുതിയത്. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ക്ഷമിക്കണം. തന്റെ മകനെ നന്നായി നോക്കണമെന്നും” കത്തിൽ ആര്യ ആവശ്യപ്പെടുന്നുണ്ട്.

പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആര്യയെയും ബന്ധുവായ ഗ്രീഷ്മയെയും കാണാതായത്. ഇവർ ഇത്തിക്കരയാറിന്റെ സമീപത്തുകൂടി പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിൽ ഉച്ചയോടെ ആര്യയുടെ മൃതദേഹം കണ്ടെത്തി.

ഏതാനും മണിക്കൂറുകൾക്ക് ശേഷം സമീപത്തു നിന്നും ഗ്രീഷ്മയുടെ മൃതദേഹവും കണ്ടെടുത്തു. കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഊഴായ്‌ക്കോട് പേഴുവിള വീട്ടിൽ രേഷ്മയുടെ (22) ഭർത്താവ് വിഷ്ണുവിന്റെ അടുത്ത ബന്ധുക്കളാണ് ഇവർ.വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ കാണാതായത്.

കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് ഭർതൃ സഹോദര ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്.

ഈ വർഷം ജനുവരി 5ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സുദർശനൻ പിള്ളയുടെ മകൾ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News