10 മിനിറ്റിൽ ഫലം! ഫ്ലിപ്കാർട്ടിൽ 250 രൂപയ്ക്ക് കൊവിഡ് ടെസ്റ്റ് കിറ്റ്

പത്ത് മിനിറ്റിൽ ഫലം അറിയാവുന്ന കൊവിഡ് സെൽഫ്-ടെസ്റ്റ് കിറ്റ് ഫ്‌ളിപ്പ്കാർട്ട് വഴി വാങ്ങാം. വീട്ടിലിരുന്ന് കൊവിഡ് ടെസ്റ്റ് നടത്താവുന്ന കോവിസെൽഫ് റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിന് 250 രൂപയാണ് വില. കൊവിഡ് പരിശോധിക്കാനായി ഐസിഎംആർ അംഗീകരിച്ച സ്വയം-പരിശോധനാ കിറ്റാണിത്.ഉപയോഗിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് സെൽഫ്-ടെസ്റ്റ് കിറ്റിന്റെ പ്രത്യേകത .

സേഫ് സ്വാബ്, ടെസ്റ്റ് കാർഡ്, പ്രീഫിൽഡ് എക്‌സ്ട്രാക്ഷൻ ട്യൂബ്, യൂസർ മാനുവൽ, ഡിസ്‌പോസൽ ബാഗ് എന്നിവയാണ് സെൽഫ്-ടെസ്റ്റ് കിറ്റിലുള്ളത്. ഉപയോക്താക്കൾക്ക് ബ്രാൻഡിന്റെ കമ്പാനിയൻ ആപ്ലിക്കേഷനിൽ ഫലങ്ങൾ കാണാൻ കഴിയും. ഇത് 2 വയസും അതിൽ കൂടുതൽ പ്രായമുള്ളവർക്കും ഉപയോഗിക്കാം. ഫലങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും റിപ്പോർട്ടു ചെയ്യുന്നതിനും കോവിസെൽഫ് ആപ് ഉപയോഗിച്ച് പരിശോധനകൾ നടത്തണം.

സ്വയം ശേഖരിച്ച നേസൽ സാംപിളുകൾ ഉപയോഗിച്ച് കൊവിഡ്19 ന്റെ ഗാർഹിക പരിശോധനയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് കോവിസെൽഫ് അറിയിച്ചു. ഫ്‌ളിപ്കാർട്ടിൽ ടെസ്റ്റ് കിറ്റിന് 250 രൂപയാണ് വില.

ഫ്‌ളിപ്കാർട്ട് വഴിയാകുമ്പോൾ ഒരാൾ മിനിമം രണ്ട് കിറ്റുകളെങ്കിലും വാങ്ങണം. അഞ്ച് കിറ്റുകൾ വാങ്ങിയാൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ ഇളവ് ലഭിക്കും. മൂന്നോ നാലോ കിറ്റുകൾ വാങ്ങിയാൽ 5 ശതമാനവും 7 ശതമാനവും കിഴിവുണ്ട്. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന് അഞ്ച് ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കും ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്‌ബിഐ കാർഡുകൾ, മൊബിക്വിക് എന്നിവ നൽകുന്ന അമേക്‌സ് നെറ്റ്‌വർക്ക് കാർഡുകൾക്ക് 20 ശതമാനം കിഴിവും ഫ്‌ളിപ്കാർട്ട് വഴി ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News