മലയാള സിനിമയുടെ ഭാഗമാകാൻ സിനിമാ പ്രേമികൾക്കായി പുതിയ ഒടിടി പ്ലാറ്റ്ഫോം ‘മാറ്റിനി’ എത്തുന്നു

മലയാള സിനിമയുടെ ഭാഗമാകാൻ സിനിമാ പ്രേമികൾക്കായി പുതിയ ഒടിടി പ്ലാറ്റ്ഫോം എത്തുന്നു. പ്രൊജക്റ്റ്‌ ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും ചേർന്ന ആരംഭിക്കുന്ന മാറ്റിനി എന്ന ഓടിടി പ്ലാറ്റ്ഫോമാണ് സിനിമാ മേഖലയിലേക്ക് പുതിയ സാധ്യതകൾ തുറന്നു നൽകുന്നത്. സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് മാറ്റിനി.

സിനിമാ മേഖല സ്വപ്നമായി കാണുന്ന വരെ ലക്ഷ്യം വച്ചാണ് മാറ്റിനി എന്ന ആപ്പ് ഒരുങ്ങുന്നത്. സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ടുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എക്സ്ക്ലൂസിവ് ആയ വെബ്സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിച്ചു കൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തിൽ മാറ്റിനിയുടെ പ്രവർത്തന മാതൃക. ഒപ്പം സിനിമകളുടെ ഒഡീഷനുകളും ഈ പ്ലാറ്റ്ഫോമിൽ നടത്താൻ സാധിക്കും. സംവിധായകർക്കും നിർമ്മാതാക്കൾക്കുമെല്ലാം അപേക്ഷകരുടെ വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാവും മാറ്റിനിയുടെ പ്രവർത്തനം. കൂടാതെ വ്യത്യസ്തമാർന്ന ലോക്കേഷനുകൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയുടെ വിവരങ്ങളും മാറ്റിനി വഴി നൽകാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here