രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,83,143 ആയി. 86 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,183 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 64,818 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 2,91,93,085 പേരാണ് കൊവിഡില്‍നിന്ന് മുക്തി നേടിയിട്ടുള്ളത്. മരണസംഖ്യ 3,94,493-ല്‍ എത്തിയിട്ടുണ്ട്. നിലവില്‍ 5,95,565 സജീവകേസുകളാണ് രാജ്യത്തുള്ളത്. തുടര്‍ച്ചയായ 19ആം ദിവസവും പ്രതിദിന കണക്ക് 5%ത്തില്‍ താഴെയായി റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെല്‍റ്റ വകഭേദം 174 ജില്ലകളെ ആണ് ബാധിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര അണ്‍ലോക്ക് ഇളവുകളില്‍ നിയന്ത്രണം കൊണ്ടുവന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here