കൊല്ലത്ത് നവജാത ശിശു മരിച്ച കേസ്; രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ കണ്ടെത്തി

കൊല്ലത്ത് നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ സുഹൃത്തെന്ന് പൊലീസ് പറഞ്ഞു.

പരവൂരിലും വര്‍ക്കലയിലും കൂടിക്കാഴ്ചയ്ക്കായി രേഷ്മയെ അനന്തു വിളിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ രേഷ്മ രണ്ടിടങ്ങളിലും കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നെങ്കിലും അനന്തു എത്തിയിരുന്നില്ല.

അതേസമയം, സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel