രാമനാട്ടുകര സ്വർണക്കവർച്ചാ കേസ്: കൊടുവള്ളി സ്വദേശി ഇജാസ് അറസ്റ്റിൽ

രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ.പൊലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരൻ ഇജാസ് ആണ് പിടിയിലായത്.

കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തൽ. ചെർപ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഇയാളാണെന്നും പൊലീസ് കരുതുന്നു.

രാമനാട്ടുകര സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്നാണ് പൊലീസ് കരുതുന്നത്. മുൻപ് സ്വർണക്കടത്ത് കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു.

സ്വർണക്കടത്തിനുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്.സഹോദരൻ പിടിയിലായതോടെ സൂഫിയാനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News