ലഹരി മാഫിയ കള്ളക്കടത്ത് സംഘങ്ങൾക്കെതിരെ വാർഡ് തലത്തിൽ ജനകീയ പ്രതിരോധം തീർക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ലഹരി മാഫിയ കള്ളക്കടത്ത് സംഘങ്ങൾക്കെതിരെ വാർഡ് തലത്തിൽ ജനകീയ പ്രതിരോധം തീർക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഇത്തരം കേസുകളിൽപ്പെട്ടവരെ സംരക്ഷിക്കുന്നത് ഇടതുപക്ഷത്തിന്റെ നയമല്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ചുവന്ന ഫ്രെയിമിൽ പ്രൊഫൈൽ ഫോട്ടോ വച്ച് കള്ളക്കടത്ത് നടത്തുന്നവർ പ്രസ്ഥാനവുമായി ബന്ധമില്ലാത്തവരാണെന്നും ഇവരെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്നും ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ വ്യക്തമാക്കി.

ലഹരി മാഫിയ കള്ളക്കടത്ത് സംഘങ്ങൾക്ക് എതിരെ ജനകീയ പ്രതിരോധമാണ് ഉയർന്ന് വരേണ്ടതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഒറ്റപ്പെടുത്തണം.ലഹരി മാഫിയ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് എതിരെ വാർഡ് തലത്തിൽ ജനകീയ പ്രതിരോധം തീർക്കും.കേസുകളിൽപ്പെട്ട ഒരാളെയും സംരക്ഷിക്കുന്ന നിലപാടല്ല ഇടത്പക്ഷത്തിന്റേതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ലഹരി മാഫിയ കള്ളക്കടത്തു സംഘങ്ങൾക്ക് എതിരെ എല്ലാ കാലത്തും ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ എന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തില്ലങ്കേരി ഉൾപ്പെടെ 5 കേന്ദ്രങ്ങളിൽ ഡി വൈ എഫ് ഐ നേതൃത്വത്തിൽ ലഹരി മാഫിയ ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെ ജാഗ്രതാ റാലി സംഘടിപ്പിച്ചിരുന്നു.സമൂഹ മാധ്യമങ്ങളിൽ ഇടത് പക്ഷം എന്ന പ്രച്ഛന്ന വേഷത്തിൽ പ്രത്യക്ഷപ്പെട്ട് സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ ഡി വൈ എഫ് ഐ പ്രവർത്തകരും പൊതുസമൂഹവും തയ്യാറാകണമെന്നും എം ഷാജർ പറഞ്ഞു.

ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുറത്തുള്ളവരെ കബളിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ നേതാക്കൾ ആയവർക്ക് ലൈക്കും സ്നേഹ ആശംസയും അർപ്പിക്കുന്നവർ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം ഷാജർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News