വള്ളികുന്നത്ത് പതിനാറുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ വള്ളികുന്നത്ത് പതിനാറുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനിൽ കുമാറിന്റെ മകൾ അനഘയാണ് മരിച്ചത്. കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഈ സമയം അച്ഛനും അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല. ബന്ധുവീട്ടിൽ പോയ അമ്മയും സഹോദരിയും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

അതേസമയം അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥിനിയാണ് അനഘ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News