ആലപ്പുഴ തോട്ടപ്പള്ളിയില്‍ സ്പില്‍വേയുടെ ഷട്ടര്‍ തകര്‍ന്നു; കുട്ടനാടന്‍ കര്‍ഷകര്‍ ആശങ്കയില്‍

ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ ഏഴാം നമ്പര്‍ ഷട്ടര്‍ തകര്‍ന്നു. ഉച്ചയ്ക്ക് ശേഷം വേലിയേറ്റം ഉണ്ടാകുമ്പോള്‍ ഉപ്പുവെള്ളം കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കയറുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. രണ്ടാം വിത നടന്ന പാടങ്ങളിലെ കൃഷി നശിക്കുമെന്നാണ് പേടി.

ഷട്ടര്‍ തകര്‍ന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഷട്ടര്‍ തകര്‍ന്നു വീണതോടെ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം ലീഡിങ് ചാനലിലേക്കും ടി എസ് കനാലിലേക്കും കയറാന്‍ സാധ്യതയുണ്ട്. തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളില്‍ മിക്കവയും പണിമുടക്കിയ സാഹചര്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here