രാജധാനി എക്​സ്​പ്രസിന്റെ പാളംതെറ്റി; കേരളത്തിലേയ്ക്കുള്ള രണ്ട്​ ട്രെയിനുകൾ വൈകിയോടുന്നു

കൊങ്കൺ റെയിൽവേയുടെ രത്​നഗരി കാർഗാഡൈ തുരങ്കത്തിൽ ട്രെയിൻ പാളം തെറ്റിയതിനെതുടർന്ന്​ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകൾ വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു. അജ്​മീർ-എറണാകുളം എക്​സ്​പ്രസ്​ രണ്ടര മണിക്കൂറും ഗാന്ധിധാം-നാഗർകോവിൽ എക്​സ്​പ്രസ്​ ആറു മണിക്കൂറും വൈകിയാണ്​ ഒാടുന്നത്​.

ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്​റ്റേഷനിൽനിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ വരുന്ന രാജധാനി എക്​സ്​പ്രസ്​ പാളം തെറ്റുകയായിരുന്നു. സംഭവത്തിൽ ആർക്കും​ പരിക്കേറ്റിട്ടില്ല.

തുരങ്കത്തിലുണ്ടായിരുന്ന പാറക്കഷ്​ണമാണ്​ പാളം തെറ്റാൻ കാരണം. ശനിയാഴ്​ച പുലർച്ചെ 4.15നാണ്​ സംഭവം​. രാവിലെ 8.15ന്​ ഗതാഗതം പുനഃസ്ഥാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here