ബ്രേക്ക് ഡാന്‍സിനെ പ്രണയിച്ച; കേരളത്തിലെ മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥയുമായി ‘മൂണ്‍വാക്ക് ‘ ; ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

ഫയര്‍വുഡ് ക്രിയേറ്റീവ്സിന്റെ ബാനറില്‍ ജസ്നി അഹ്മദ് നിര്‍മിച്ച്, എ. കെ. വിനോദ് സംവിധാനം ചെയ്യുന്ന ‘മൂണ്‍ വാക്ക്’ ന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ബ്രേക്ക്ഡാന്‍സിനെ പ്രണയിച്ച കേരളത്തിലെ ഒരു സംഘം ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. 134 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

എ.കെ. വിനോദ്, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. അന്‍സര്‍ ഷാ ഛായാഗ്രഹണം. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു.

എഡിറ്റര്‍- കിരണ്‍ ദാസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- സാബു മോഹന്‍, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-മാത്യു മാത്തന്‍, ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മ്മടം, പരസ്യകല-ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.ആര്‍. ഉണ്ണി.

അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് വാസുദേവന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-സുമേഷ് എസ്. ജെ., നന്ദു കുമാര്‍, നൃത്തം- ശ്രീജിത്ത്, ആക്ഷന്‍: മാഫിയ ശശി, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍സ് മാനേജര്‍- സുഹൈല്‍, രോഹിത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷിബു പന്തലക്കോട്.

ഒരുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാന്‍സ് തരംഗത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ മൂണ്‍ വാക്ക് ‘ ഉടന്‍ പ്രദര്‍ശനത്തിനെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News