തമ്പാനൂരിലെ വെള്ളക്കെട്ട്: ആമയിഴഞ്ചാന്‍ തോട് നവീകരിക്കാന്‍ തീരുമാനമായി; കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

തമ്പാനൂരിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ആമയിഴഞ്ചാന്‍ തോട് നവീകരിക്കാന്‍ തീരുമാനിച്ചു. അടിയന്തിരമായി 45 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എന്ന് മന്ത്രി മുഹമ്മദ് റിയാസ്. വെള്ളക്കെട്ട് ഉണ്ടാവുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.

തമ്പാനൂരിലെ വെള്ളക്കെട്ടിന് ശ്വാശത പരിഹാരം കാണാന്‍ ആണ് മന്ത്രിതലസംഘം തമ്പാനൂര്‍ സന്ദര്‍ശിച്ചത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജലസേചന മന്ത്രി റോഷി അഗസ്റ്റില്‍ സ്ഥലം എം എല്‍ എയും ഗതാഗത മന്ത്രിയുമായ ആന്റണി രാജു എന്നിവരാണ് തമ്പാനൂരിലും പരിസരപ്രദേശങ്ങളിലും എത്തിയത്. മേയര്‍ ആര്യാ രാജേന്ദ്രനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ആമയിഴഞ്ചാന്‍ തോടിന്റെ നവീകരണം ഉടന്‍ ആരംഭിക്കുമെന്നും, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 45 ലക്ഷം അനുവദിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റില്‍ പറഞ്ഞു. കൈയ്യേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലത്ത് തമ്പാനൂരും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് സ്ഥിരം കാഴ്ച്ചയാണ്. വെള്ളക്കെട്ട് ഉണ്ടാവുന്ന പ്രദേശങ്ങള്‍ മന്ത്രിതലസംഘം ചുറ്റിനടന്ന് കണ്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News