മാസ്റ്റര്‍ ആഷിക്ക് ജിനുവിന്റെ രണ്ടാമത്തെ ചിത്രം ‘ഇവ ‘ റിലീസിന്

11 വയസ്സുകാരന്‍ ആഷിക് ജിനു സംവിധാനം ചെയ്ത ‘ഇവ’ യുടെ ടീസര്‍ ഇറങ്ങി. പ്രമുഖ താരങ്ങളായ അനുസിത്താര, ബാബു ആന്റണി,ടിനി ടോം സംവിധായകനായ വിജി തമ്പി നിര്‍മ്മാതാവായ ജോബി ജോര്‍ജ് എന്നിവരുടെ ഫേസ്ബുക്ക് പേജ് മുഖേനയാണ് ടീസര്‍ റിലീസ് ആയത്. റോധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനിഷ.എന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു സേവിയര്‍ ആണ്. അച്ഛനും മകനും ചേര്‍ന്ന് ഒരുക്കുന്ന രണ്ടാമത്തെ കൊമേഴ്‌സില്‍ ചിത്രമാണിത്.

2019 ല്‍, പത്താം വയസ്സില്‍ പീടിക എന്ന ഷോര്‍ട്ട് ഫിലിം ആഷിക് സംവിധാനം ചെയ്തിരുന്നു.എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് പ്രാധാന്യം നല്‍കിക്കൊണ്ട് ചാരായ വേട്ട യുടെ കഥപറയുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇവ.ഇടുക്കി കുളമാവ് എറണാകുളം എന്നിവിടങ്ങളില്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍.

നടന്‍ രാമു, അനിയപ്പന്‍, നന്ദു പൊതുവാള്‍. കലേഷ്. അനിത. ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്. മനീഷ്. എഫ്എസിടി ഹുസൈന്‍ കോയ. വിപിന്‍ ഗുരുവായൂര്‍. ഷിബിന്‍ മാത്യു. രാകേഷ് കല്ലറ. സന്ദീപ് രാജ, അനില്‍ മാവടി. ടോണി വഴവറ. മാസ്റ്റര്‍ ആദിത് ദേവ് .എന്നിവരും അഭിനയിക്കുന്നു. ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആനന്ദകൃഷ്ണന്‍ ആണ്. അസോസിയേറ്റ് ഡയറക്ടര്‍ മിഥുന്‍ ലാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍. എഡിറ്റിംഗ് റെനീഷ് ഒറ്റപ്പാലം.മനോഹരമായ ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഐഎം സക്കീര്‍ ആണ്. ജാസി ഗിഫ്റ്റ് ഗാനം പാടിയിരിക്കുന്നു. മേക്കപ്പ് പട്ടണം ഷായും ആര്‍ട്ട് ഡയറക്ടര്‍ സന്ദീപ് രാജും വസ്ത്രാലങ്കാരം ഷാനു ഷാഹുലും കാസ്റ്റിംഗ് ഡയറക്ടര്‍ രജിത ജിനു, സംഘട്ടനം റിയാസ്. വി എഫ് എക്‌സ് വിപിന്‍ രാജ്. ഡിസൈനര്‍ പ്രമീഷ് പ്രഭാകര്‍ തുടങ്ങിയവരാണ് അണിയറയില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here