രാജ്ഭവനിലേയ്ക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം

കാർഷിക മേഖലയെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ ചണ്ഡീഗഡ് രാജ്ഭവനിലേയ്ക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സിംഖു അതിർത്തിയിൽ നടന്ന കർഷക സമരത്തിൽ രാജ്യസഭാ എംപി വി ശിവദാസൻ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഏഴ് മാസം പിന്നിട്ട സാഹചര്യത്തിലാണ് കർഷകർ ഇന്ന് രാജ്യവ്യാപകമായി രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.ചണ്ഡീഗഡിലെ രാജ്ഭവനിലേയ്ക്കുള്ള മാർച്ചിനിടെയാണ് കർഷകരെ പൊലീസ് തടഞ്ഞത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നോട്ടുനീങ്ങിയ കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ദില്ലിയിലെ ഏറ്റവും വലിയ സമരകേന്ദ്രമായ സിംഘു അതിർത്തിയിലെ കർഷക സമരം, കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജോയിൻ സെക്രട്ടറിയും രാജ്യസഭ എംപിയുമായ ഡോ. വി ശിവദാസൻ, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ എന്നിവർ സന്ദർശിക്കുകയും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളതെന്നും കർഷകരുടെ കൂടെ നിൽക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വം ആണെന്നും വി ശിവദാസൻ എംപി വ്യക്തമാക്കി. എസ്‌എഫ്ഐ, മഹിളാ അസോസിയേഷൻ, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവർ ചേർന്നാണ് സിംഖു അതിർത്തിയിൽ സംയുക്തമായി പ്രതിഷേധം സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News