ദ്വാരകയിൽ ഇരുപത്തിമൂന്നുകാരൻ കൊല്ലപ്പെട്ട സംഭവം; ദുരഭിമാനക്കൊലയെന്ന് പൊലീസ്

ദ്വാരകയിൽ ഇരുപത്തിമൂന്നുകാരൻ കൊല്ലപ്പെട്ട സംഭവം ദുരഭിമാനക്കൊലയെന്നു പൊലീസ്. വ്യാഴാഴ്ച രാത്രിയാണു ദ്വാരക അംബർഹി ഗ്രാമത്തിൽ വിനയ് ധഹിയ എന്നയാൾ വെടിയേറ്റു മരിച്ചത്. ഒളിച്ചോടി വിവാഹം ചെയ്ത ദാമ്പതികൾക്ക് നേരെ ബന്ധുക്കൾ വെടിയുതിർക്കുകയായിരുന്നു.

ഹരിയാനയിലെ സോനിപ്പത്ത് സ്വദേശിയായ വിനയും കിരണും കഴിഞ്ഞ വർഷമാണ് ഒളിച്ചോടി ഡൽഹിയിലെത്തിയത്. വിവാഹത്തിനു കുടുംബാംഗങ്ങൾ സമ്മതം നൽകാത്തതിനെ തുടർന്നു ഒളിച്ചോടിയെന്നാണു വിവരം.

ഇരുവരും വാടകയ്ക്കു താമസിച്ചിരുന്ന സ്ഥലത്തെത്തിയ 7 പേരുടെ സംഘം വെടിയുതിർക്കുകയായിരുന്നെന്നു ഡിസിപി സന്തോഷ് കുമാർ മീണ പറഞ്ഞു. 4 വെടിയേറ്റ വിനയ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കിരൺ അപകടനില തരണം ചെയ്തിട്ടില്ലെന്നാണു പൊലീസ് വിശദീകരണം. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായും ഡിസിപി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News