രാമക്ഷേത്ര നിര്‍മാണത്തില്‍ ബിജെപിക്കെതിരെ അഴിമതി ആരോപണം നിലനില്‍ക്കെ അയോധ്യ വികസനത്തില്‍ മോഡി- യോഗി ആദിത്യനാഥ് കൂടിക്കാഴ്ച

യുപിയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അയോധ്യ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി്. അയോധ്യയിലെ വികസന പദ്ധതികള്‍ അവലോകനം ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസന പരിവര്‍ത്തനങ്ങളുടെ മികവും അയോധ്യയില്‍ പ്രതിഫലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.

യോഗി ആദിത്യനാഥിന് പുറമെ, രണ്ട് ഉപമുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. അയോധ്യ വികസനവുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് യോഗം നടക്കുന്നത്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങള്‍ ബിജെപിക്ക് എതിരെ ഉയര്‍ന്നിരുന്നു. രാമക്ഷേത്രത്തിനായി സ്ഥലമെടുത്തതുമായി ബന്ധപ്പെട്ട അഴിമതിയില്‍ നേരെത്ത ബിജെപി നേതാക്കള്‍ക്ക് വരെ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

2 കോടി മൂല്യമുള്ള സ്ഥലം 18.5 കോടിക്കാണ് വാങ്ങിയതെന്നും ഇടനിലക്കാര്‍ ബിജെപി നേതാക്കളാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വമുള്‍പ്പടെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അയോദ്ധ്യ വികസനവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി യോഗം ചേര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News